Latest NewsKerala

പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ മഴ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴിഞ്ഞു നിന്നെങ്കിലും വീണ്ടും കനത്ത മഴ തുടങ്ങി. ഇതോടെ വീണ്ടും ജനങ്ങള്‍ ആശങ്കയിലായി. രാവിലെ മുതല്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ മഴ തുടരുകയാണ്. ജില്ലകളിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍ മഴ പെയ്യുന്നത് ജനജീവിതം കൂടുതല്‍ ദുരിതത്തിലാക്കും.

rea also : മഴക്കെടുതി; ദുരന്തമേഖല സന്ദർശിക്കാത്തതിൽ വിശദീകരണവുമായി മുഖ്യമന്ത്രി

കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ ലഭിക്കാതെയാണു പലരും കഴിയുന്നത്. മൂന്നു ദിവസം കൂടി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. ഇതിനിടെ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. കനത്ത വെള്ളക്കെട്ടാണ് കുട്ടനാട്ടില്‍ തുടരുന്നത്. ദുരിതാശ്വാസ ക്യാംപടക്കം വെള്ളത്തിലാണ്. രണ്ടു ലക്ഷത്തോളം പേരാണ് ക്യാംപുകളില്‍ അഭയം തേടിയിട്ടുള്ളത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button