കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ‘എന്നെ ജയിപ്പിച്ചു വിടണേ സാറേ’ എന്ന രീതിയിലുള്ള അപേക്ഷകൾ പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർക്ക് ലഭിക്കാറുണ്ട്. എന്നാൽ പി.എസ്.സി പരീക്ഷയ്ക്ക് അതിനെയും വെല്ലുന്ന ഒരു കവിതയാണ് അധികൃതർക്ക് ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച പി.എസ്.സി സംഘടിപ്പിച്ച സിവില്‍ പോലീസ് ഒാഫീസര്‍ പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ഥിയാണ് ചോദ്യ കടലാസില്‍ കവിതയെഴുതിയത്. റഫ് വർക്കിന് അനുവദിച്ച സ്ഥലത്താണ് ഒരു മുഴുവൻ കവിതയും ഏതോ വിരുതൻ എഴുതി വെച്ചിരിക്കുന്നത്. പോലീസുകാർക്ക് ഇത്രയും വിവരമുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇനി താന്‍ പൊലീസുകാരെ കുറ്റം പറയില്ലെന്നും ‘കവി’ തന്റെ രചനയിലൂടെ വ്യക്തമാക്കുന്നു. ‘കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി’ എന്ന് പരീക്ഷയോടുള്ള നിലപാടും ഈ വിരുതൻ പറയുന്നുണ്ട്.
Read also: സൈബര്‍ കേസുകൾ ഇനി ലോക്കല്‍ പോലീസ് അന്വേഷിക്കും
രസകരമായ ഇൗ കവിത സമൂഹ മാധ്യമങ്ങള്‍ വഴി പൊലീസിനും ലഭിച്ചു. അവര്‍ അത് മറ്റൊരു ട്രോളാക്കി കേരള പോലീസിന്റെ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. കവിയെ അറിയുമെങ്കില്‍ മെന്‍ഷന്‍ ചെയ്യണമെന്നും ദയവായി വേറെ കവിതകള്‍ എഴുതി അയക്കരുതെന്നും പോലീസ് അധികൃതർ വ്യക്തമാക്കുന്നു.
കവിതയുടെ പൂര്‍ണ രൂപം
മിഴികള്‍ നിറയുന്നു
കൈകള്‍ വിറക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറക്കുന്നു
അറിഞ്ഞിരുന്നില്ല ഞാന്‍
പോലീസുകാര്‍ക്കിത്ര
അറിവുണ്ടെന്ന സത്യമേതും
ചോദ്യക്കടലാസു കൈകളില്‍
തന്നൊരു സാറിനും ശത്രുവിന്‍ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാന്‍ കുറ്റമൊട്ടും പറയുകയില്ല.
ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പോലീസ്.
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ.
പണ്ടൊരു ചൊല്ലതു കേട്ടതുപോല്‍
”കിട്ടിയാല്‍ കിട്ടി അല്ലെങ്കില്‍ ചട്ടി”
Post Your Comments