Kerala

മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കിൽ ചക്കയോ കപ്പയോ വീട്ടിൽ കൃഷി ചെയ്യണം; വിഷം കലർന്ന ഭക്ഷണത്തിനെതിരെ ആഞ്ഞടിച്ച് പാർവതി ഷോൺ

തിരുവനന്തപുരം: ഭക്ഷണങ്ങളിൽ വിഷം കലർത്തുന്ന നടപടിയ്‌ക്കെതിരെ വിമർശനവുമായി പാർവതി ഷോൺ. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. ഫോർമാലിൻ അടങ്ങിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ പോയാൽ കേരളത്തിൽ ജീവിക്കാൻതന്നെ പ്രയാസമാണ്. ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് ചാകാമെന്നു തീരുമാനിച്ചാൽ അത് ഈ കേരളത്തിൽ നടക്കും. കുട്ടികൾക്ക് എന്ത് കഴിക്കാൻ നൽകും. നമ്മുടെ മക്കൾക്ക് നല്ല ഭക്ഷണം കൊടുക്കണമെങ്കിൽ ചക്കയോ മാങ്ങയോ കപ്പയോ വീട്ടിൽ തന്നെ കൃഷി ചെയ്യണം. മാർക്കറ്റിൽ നിന്നു വാങ്ങുന്ന മത്സ്യം കൂട്ടി മൂന്നുനേരം കുട്ടിക്ക് നൽകുമ്പോൾ നാം വിഷമാണ് ഉരുളയാക്കി നൽകിക്കൊണ്ടിരിക്കുന്നതെന്ന് ഓർക്കണം. ഇതൊന്നും പരിശോധിക്കാതെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ വെറുതേ ഇരിക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കും ഭക്ഷ്യമന്ത്രിക്കുമെതിരെ കേസ് ഫയൽ ചെയ്യണമെന്നും പാർവതി പറയുന്നു.

Read also: ഗൃഹ ലക്ഷ്മിയുടെ കവർ ചിത്രത്തിനെതിരെ പാർവതി ഷോൺ: പിന്തുണയുമായി നിരവധി പ്രമുഖർ

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button