കൊച്ചി•ക്യാംപസ് രാഷ്ട്രീയം കലാലയത്തില്‍ വേണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം. രാഷ്ട്രീയ ആദർശങ്ങളോട് വിദ്യാർഥികൾ അനുഭാവം പുലർത്തുന്നത് തെറ്റല്ല. എന്നാൽ അത് നിലവിലെ സാഹചര്യത്തില്‍ കലാലയത്തിൽ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന കേരളത്തിലെ സർവകലാശാല വൈസ് ചാൻസിലർമാരുടെ കോൺഫറൻസിന് ശേഷം നടന്ന വാർത്താസമ്മേളനത്തിനാലാണ് ഗവർണർ നിലപാട് വ്യക്തമാക്കിയത്. കലാലയത്തിൽ ഊന്നൽ നൽകേണ്ടത് പഠനത്തിനാണ് എന്ന ഹൈക്കോടതി നിലപാട് തന്നെയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ പഠനത്തിലാണ് ശ്രദ്ധിക്കേണ്ടത്. കലാലയങ്ങളിലെ രാഷ്ട്രീയത്തോട് യോജിപ്പില്ല. പഠനത്തിന് ശേഷം മതി രാഷ്ട്രീയപ്രവര്‍ത്തനം. ക്യാമ്പസുകളില്‍ ഒരു സംഘടനയേയും അനുവദിക്കേണ്ടെന്നാണ് എന്റെ അഭിപ്രായമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മഹാരാജാസ് കോളേജിൽ നടന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം തീർത്തും അപലപനീയമാണ്. ഇക്കാര്യം വൈസ് ചാൻസിലർമാരുടെ കോൺഫറൻസിൽ ചർച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. മഹാരാജാസില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറിയോ എന്നതില്‍ പ്രതികരിക്കുന്നില്ലെന്നും തന്റെ അഭിപ്രായം അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്നതിനാലാണ് ഇതെന്നും ഗവര്‍ണര്‍ പറഞ്ഞു
Post Your Comments