Latest NewsKeralaNews

കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും, വിധി ജനാധിപത്യത്തെ തന്നെ ബാധിക്കും : മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം : കലാലയങ്ങളിൽ വിദ്യാർത്ഥി സമരങ്ങൾ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ മന്ത്രി കെ ടി ജലീൽ രംഗത്ത്. ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്നും,  സമരങ്ങൾ പാടില്ലെന്ന വിധി ജനാധിപത്യത്തെ തന്നെ ബാധിക്കുമെന്ന് മന്ത്രി കെ ടി ജലീൽ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിച്ചു.

യൂണിയൻ പ്രവർത്തനം സാധൂകരിച്ച് സർക്കാർ ഓർഡിനൻസ് പുറത്തിറക്കാൻ ഒരുങ്ങുമ്പോഴാണ് കോടതിയുടെ ഇടപെടലുണ്ടായത്. നേരത്തെയും പല കോടതി വിധികൾ കലാലയ രാഷ്ട്രീയത്തിനെതിരെ പുറപ്പെടുവിച്ചിട്ടുണ്ട്. സമരങ്ങളൊന്നും പാടില്ലെന്ന് കോടതി ഉത്തരവിടുമ്പോൾ വിദ്യാർത്ഥി സംഘനടകൾക്ക് മാത്രമല്ല, കലാലയങ്ങളിലെ രാഷ്ട്രീയവും യൂണിയൻ പ്രവർത്തനവും നിയമവിധേയമാക്കാൻ തയ്യാറെടുക്കുന്ന സർക്കാരിനും ഇത് തിരിച്ചടിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓർഡിനൻസിൻറെ കരട് ഇപ്പോൾ നിയമവകുപ്പിൻറെ പരിഗണനയിലാണ്. നിലവിലെ സാഹചര്യത്തിൽ അപ്പീലിൽ തീരുമാനമായ ശേഷമേ സർക്കാറിന് ഓർ‍ഡിനൻസ് ഇറക്കാനാകൂ.

പ്രതിപക്ഷനേതാവും വിവിധ വിദ്യാർത്ഥി സംഘടനകളും സർക്കാർ അപ്പീൽ പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ചില സ്വാശ്രയ കോളേജുകളിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കലാലയ രാഷ്ട്രീയം ആവശ്യമാണെന്ന നിലപാടാണ് നേരത്തെ സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഓർ‍‍ഡിനൻസ് ഇറക്കിയാൽ കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ചില കോളേജ് മാനേജ്മെൻറുക കളും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button