ലാഹോര്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ടില്‍ സാരമായ കുറവുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.ഷെരീഫ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവനു വേണ്ടി പോരാടുകയാണെന്നും അദ്ദേഹത്തിനെ ചികിത്സിക്കുന്ന ഡോക്ടര്‍ അദ്നാന് ഖാന് ട്വിറ്ററിലൂടെ അറിയിച്ചു.രക്തത്തിലെ കൗണ്ട് കുറഞ്ഞതും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായതും ശരീഫിന്റെ ആരോഗ്യനില മോശമാക്കിയതായി അദ്ദേഹം പറഞ്ഞു.
ഇതിനൊക്കെ പുറമെയാണ് ഷുഗറും രക്തസമ്മര്‍ദവും പരിധി വിട്ട നിലയിലെത്തിയത്. ഷെരീഫിനെ തിങ്കളാഴ്ച രാത്രിയാണ് സര്‍വീസസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച ശേഷം അദ്ദേഹത്തിന്റെ ശരീര ഭാരം പൊടുന്നനെ ഏഴുകിലോ കുറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇതിനിടെ പല അഭ്യൂഹങ്ങളും പാകിസ്ഥാനിൽ പ്രചരിക്കുന്നുണ്ട്. പാകിസ്ഥാനി സമൂഹത്തിനിടയില്‍ നവാസ് ഷെരീഫിന്റെ ആരോഗ്യനില സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
നിയന്ത്രനാധീതമായുള്ള പ്ലേറ്റ്ലെറ്റ് കൗണ്ട് കുറവിനു കാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന് പാകിസ്ഥാന് ട്വിറ്റര്‍ ഉപയോക്താക്കള്‍ സംശയിക്കുന്നു. സാധാരണ മനുഷ്യരില്‍ പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് 1,50,000 മുതല്‍ 4,00,000 വരെയാണ്. എന്നാല്‍ ഷെരീഫിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് 2,000 ആയി കുറഞ്ഞതില്‍ അസ്വാഭാവികതയുണ്ടെന്നാണ് ചിലരുടെ ആരോപണം. പനാമ പേപ്പര്‍ കുംഭകോണ ക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെരീഫ് 2018 ഡിസംബര്‍ 24 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. തങ്ങള്‍ക്കെതിരെ പോരാടിയതിന് ഷെരീഫിനെ കൊല്ലാന്‍ പാകിസ്ഥാന് ഭരണകൂടം ശ്രമിക്കുന്നുവെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്.
Post Your Comments