Latest NewsKerala

കേന്ദ്രം ദുരിതബാധിതര്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുക വളരെ കുറവ്; ജി.സുധാകരന്‍

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക് കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക വളരെ കുറവാണെന്ന് തുറന്നുപറഞ്ഞ് മന്ത്രി ജി.സുധാകരന്‍. അതേസമയം ക്യാമ്പുകളിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങളും കുടിവെള്ളവും പാചകവാതകവും അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read : വീണ്ടും കനത്ത മഴ; ജലനിരപ്പ് ഉയരുന്നതിനാല്‍ ആശങ്കയോടെ ജനങ്ങള്‍

ദുരിതബാധിതര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നല്‍കും. കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button