
ഷാർലെറ്റ് (യു.എസ്.എ): ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് എതിരെ ലിവര്‍പൂളിന് കനത്ത തോൽവി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമൻ ക്ലബ്ബായ ഡോർട്ട്മുണ്ട് ലിവർപൂളിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ ഗോൾ നേടി ലിവർപൂൾ മുന്നിട്ട് നിന്നിരുന്നെങ്കിലും ജര്‍മ്മന്‍ ടീം ശക്തമായി തിരിച്ചു വരുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ കാണാൻ കഴിഞ്ഞത്.
Also Read: ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ പി.എസ്.ജിയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്
ഡോർട്ട്മുണ്ടിന്റെ അമേരിക്കൻ താരം പുലിസിച്ച് രണ്ട് ഗോളുകൾ നേടി. ലാര്‍സനാണ് ക്ലബ്ബിന് വേണ്ടി മൂന്നാം ഗോൾ നേടിയത്. ഡോർട്ട്മുണ്ടിന്റെ മൂന്ന് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്.
Post Your Comments