തിരുവനന്തപുരം: ചലച്ചിത്രമേഖലയില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി സംയുക്തപ്രസ്താവന. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നുള്ള ആവശ്യമാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സിനിമ, സാംസ്‌കാരിക മേഖലയിലെ പ്രമുഖരാണ് സംയുക്ത പ്രസതാവന ഇറക്കിയിരിക്കുന്നത്.
തമിഴ് നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ അടക്കം വിവിധ മേഖലകളിലെ 107ഓളം പേര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി.ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായിരുന്നു ആദ്യം പ്രതിഷേധവുമായി എത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിലെ പ്രതിഷേധമാണ് സംസ്ഥാന ചലച്ചിത്ര പുരസകാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിന് പിന്നില്‍.
Post Your Comments