ന്യൂഡല്‍ഹി: സ്ത്രീത്വത്തെ അപമാനിച്ചതിന് ടൈംസ് നൗ ടിവി എക്സിക്യുട്ടിവ് എഡിറ്റര്‍ വിവേക് നാരായണനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ സ്ത്രീകളുടെ ഫോട്ടോ എടുത്തതിനാണ് അറസ്റ്റ്. തിരുവനന്തപുരത്തു ഡൽഹിക്കു പോയ ഇൻഡിഗോ വിമാനത്തിൽ വെച്ചായിരുന്നു സംഭവം. ഡൽഹി സ്വദേശിനികളായ സ്ത്രീകളുടെ ഫോട്ടോയാണ് വിവേക് നാരായണൻ എതിർപ്പ് വകവെക്കാതെ എടുത്തത്.
സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് വിവേകിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോട്ടോ അതില്‍ പോലീസ് കണ്ടെത്തി. അദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എന്നാൽ റിസേർവ് ചെയ്ത സീറ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നത്തിനാധാരം എന്നാണു വിവേകിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
Post Your Comments