ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനില്ല, തുറന്നടിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുനിന്ന് പ്രധാനമന്ത്രിയാകാന്‍ താനുണ്ടാകില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേന്ദ്രത്തില്‍ രണ്ട് മൂന്ന് സര്‍ക്കാറുകള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തനിക്ക് പ്രധാനമന്ത്രിപദ മോഹം ഒരിക്കലുമുണ്ടായിട്ടില്ലെന്നും ഇപ്പോഴും ഇല്ലെന്നും നായിഡു പറഞ്ഞു.
ഇപ്പോഴുള്ള തലമുതിര്‍ന്ന ദേശീയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവജ്ഞാനം 2019ലെ പൊതുതെരഞ്ഞെടുപ്പിലും ഉപയോഗപ്പെടുത്തും. ദേശീയ രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകുമെന്നും നായിഡു വ്യക്തമാക്കി. അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് രാഹുല്‍ നടത്തിയ പ്രസംഗം മികച്ചതായിരുന്നുവെന്ന് ചന്ദ്രബാബു അഭിപ്രായപ്പെട്ടു. കാര്യങ്ങള്‍ നന്നായി അവതരിപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും രാഹുലിനായി. രാഹുലിന്റെ ഭാവങ്ങള്‍പോലും മികച്ച പ്രസംഗകന്‍േറതായിരുന്നു. പ്രധാനപ്പെട്ട വിഷയങ്ങളെല്ലാം അതില്‍ വന്നു.
Also Read : പ്രധാനമന്ത്രിയുടെ പ്രസംഗം ഏറെ വേദനിപ്പിച്ചുവെന്ന് ചന്ദ്രബാബു നായിഡു
അതേസമയം ഇത്രയും കടുത്ത വിമര്‍ശനം നടത്തിയശേഷം മോദിയെ കെട്ടിപ്പിടിച്ചതിനോട് താന്‍ യോജിക്കുന്നില്ലെന്നും നായിഡു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് പ്രതീക്ഷിച്ചത് ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. അവര്‍ക്ക് കിട്ടിയതിനുള്ള പ്രതികരണം അവരുടെ ഭാഗത്തുനിന്നുണ്ടാകും, അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ സഖ്യകക്ഷി സര്‍ക്കാറുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. സഖ്യകക്ഷി സര്‍ക്കാറുകള്‍ വികസനത്തിനും വളര്‍ച്ചക്കും വഴിവെച്ചതാണ് നമ്മുടെ അനുഭവം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടുന്നതില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. പ്രാദേശികമായ ഭിന്ന താല്‍പര്യങ്ങള്‍ ദേശീയതലത്തില്‍ ഒന്നിക്കുന്നതിന് തടസ്സമാകില്ല. 2019ലെ തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന് കരുതുന്നില്ലെന്നും അത്തരമൊരു അനുകൂല സാഹചര്യത്തിലല്ല മോദിയെന്നും നായിഡു പറഞ്ഞു.
Post Your Comments