ദുബായ് : യാത്രക്കാരേയും ജീവനക്കാരേയും ഒരുപോലെ അത്ഭുതപ്പെടുത്തി വിമാനത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ചും നടപടികളെ കുറിച്ചും പരിശോധിക്കുന്നതിനായിരുന്നു ഇന്ന് രാവിലെ അപ്രതീക്ഷിത സന്ദർശനം നടത്തിയതെന്നു മീഡിയ ഒാഫീസ് അറിയിച്ചു. “യാത്രക്കാരെ സ്വാഗതം ചെയ്യുന്നതും നടപടികൾ കൂടുതൽ എളുപ്പത്തിൽ ആക്കണമെന്നും” അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
. @HHShkMohd, accompanied by @HamdanMohammed and Maktoum bin Mohammed inspects the facilities and procedures at #Dubai Int’l Airport and directs officials to raise the bar in welcoming travellers & simplifying procedures.
— Dubai Media Office (@DXBMediaOffice) July 22, 2018
മകനും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്, ദുബായ് ഉപഭരണാധികാരിയും ദുബായ് എക്സിക്യൂട്ടിവ് കൗൺസിൽ ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് മക്തും ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Also read : യു.എ.ഇ നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അഞ്ച് ദിവസം തുടര്‍ച്ചായി അവധി കിട്ടിയേക്കും
Post Your Comments