ഷാര്‍ജ•യു.എ.ഇ നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത്തവണ ബലിപെരുന്നാളിന് അഞ്ച് ദിവസം നീളുന്ന വാരാന്ത അവധി ലഭിക്കാന്‍ സാധ്യത.
ഷാര്‍ജ സെന്റര്‍ ഫോര്‍ സ്പേസ് ആന്‍ഡ് അസ്ട്രോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറയുന്നത് , ജ്യോതിശാസ്തപ്രമായ കണക്കുകൂട്ടലുകള്‍ പ്രകാരം ഇത്തവണ ബലിപെരുന്നാള്‍ ആഗസ്റ്റ് 22 ബുധനാഴ്ചയായിരിക്കും.
ദുൽ ഹിജ്ജ മാസപ്പിറവി ആഗസ്റ്റ് 11 യു.എ.ഇ സമയം ഉച്ചയ്ക്ക് 1.58 ന് ദൃശ്യമാകാനാണ് സാധ്യത ഏറെയെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
അസ്തമയ സമയത്ത് സൂര്യനില്‍ നിന്നും ഒരു ഡിഗ്രീ അകലെയായിരിക്കും ചന്ദ്രന്‍. സൂര്യന് പത്ത് മിനിറ്റ് ശേഷം ചന്ദ്രനും അസ്തമിക്കും. അതിനാല്‍ ചന്ദ്രനെ ജ്യോതിശാസ്ത്ര നിലവാരത്തില്‍ കാണാന്‍ കഴ്ഹൌഇല്ല. അതുകൊണ്ട് ഞായറാഴ്ചയായിരിക്കും ദുല്‍ ഖഅദിന്റെ 30 ാം ദിവസം. തിങ്കളാഴ്ച ദുല്‍ ഹിജ്ജയുടെ ആദ്യ ദിനവുമായിരിക്കും.
അങ്ങനെ, ഈദ് അല്‍ അദ്ഹയുടെ ആദ്യ ദിവസം അടുത്ത ബുധനാഴ്ച ആയിരിക്കും.
മുന്‍കാലങ്ങളില്‍, യു.എ.ഇയില്‍ ഈദ് അവധി ആരംഭിക്കുന്നത് അറഫാ ദിനം എന്നറിയപ്പെടുന്ന ദുല്‍ ഹിജ്ജ 9 നാണ്. അങ്ങനെയാണെങ്കില്‍ ആഗസ്റ്റ് 21 ചൊവ്വാഴ്ച യു.എ.ഇയിലെ ഈദ് അവധി ആരംഭിക്കും. സാധാരണ മൂന്ന് ദിവസമാണ് യു.എ.ഇ അവധി നല്‍കാറുള്ളത്.
ദുല്‍ ഖഅദ് മാസപ്പിറവി ജൂലൈ 13 വെള്ളിയാഴ്ചയാണ് ദൃശ്യമായത്. ദുല്‍ ഖഅദിലെ ആദ്യദിനമായി കണക്കാക്കിയത് ജൂലൈ 14 ആണ്.
ദുല്‍ ഖഅദ് 30 ദിവസമുണ്ടെങ്കില്‍ , യു.എ.ഇയില്‍ പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ബലിപെരുന്നാള്‍ അവധി ആഗസ്റ്റ് 21 ചൊവ്വാഴ്ച ആരംഭിക്കാനാണ് കൂടുതല്‍ സാധ്യത. ചൊവ്വ മുതല്‍ വ്യാഴം വരെ മൂന്ന് ദിവസമാകും പെരുന്നാള്‍ അവധി ലഭിക്കുക. അതിനൊപ്പം വെള്ളി, ശനി വാരാന്ത അവധി കൂടി ചേര്‍ക്കുമ്പോഴാണ് അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുക.
Post Your Comments