
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നിന്നും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മുഹമ്മദ് സലിം ഷായെന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ മൃതദേഹമാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. അവധിയിലായിരുന്ന അദ്ദേഹത്തെ കുല്‍ഗാം ദില്ലയിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രിയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
READ ALSO: അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍, ഇന്ത്യന്‍ സേനയുടെ ചൂടറിഞ്ഞ് തീവ്രവാദികള്‍, ഒരു തീവ്രവാദിയെ വധിച്ചു
സ്‌പെഷ്യല്‍ പോലീസ് ഓഫീസറില്‍ നിന്നും അടുത്തിടെയാണ് കോണ്‍സ്റ്റബിളായി ഷായ്ക്ക് പ്രൊമോഷന്‍ ലഭിച്ചത്. പരിശീലനത്തിനിടെ അവധിക്ക് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ഈ സമയമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി വധിച്ചത്.
READ ALSO: തീവ്രവാദി ആക്രമണത്തിൽ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു
അതിനിടെ സുരക്ഷാസേനയെ ലക്ഷ്യമിട്ട് ഇന്നലെ രണ്ടിടങ്ങളില്‍ ഭീകരര്‍ വെടിവയ്പ്പ് നടത്തി. അനന്ത്നാഗ്, കുല്‍ഗാം ജില്ലകളിലായിരുന്നു ആക്രമണം.
Post Your Comments