ചെന്നൈ: നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേറ്റു. ചെന്നൈയിലെ തരമണിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണാണ് അപകടമുണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളായ ഇരുപതോളം പേരെ രക്ഷപെടുത്തി. ശനിയാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.
Also Read : കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് ദാരുണാന്ത്യം
കെട്ടിടം തകര്‍ന്ന് വീഴുമ്പോള്‍ നാല്പതിലധികം തൊഴിലാളികള്‍ അകത്തുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തകരുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കൂടുതല്‍ പേര് കെട്ടിടത്തിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന സംശയത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
Post Your Comments