തിരുവനന്തപുരം : സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിൽ നഴ്‌സ്/ പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു. ഇതിലേക്കായുള്ള തിരഞ്ഞെടുപ്പ് ഒഡെപെക് തിരുവനന്തപുരം ഓഫിസിൽ 30, 31 തീയതികളിൽ നടത്തും. ലാബ് ടെക്‌നീഷൻ (മൈക്രോബയോളജി ടെക്‌നീഷൻ, ഹിസ്റ്റോപത്തോളജി ടെക്‌നീഷൻ, ബ്ലഡ് ബാങ്ക് ടെക്‌നീഷൻ),റസ്പിറേറ്ററി തെറപ്പിസ്റ്റ്,എക്സ്‌റേ ടെക്‌നീഷൻ എന്നീ തസ്തികകളിൽ സ്ത്രീകൾക്കും, സിഎസ്എസ്ഡി ടെക്‌നീഷൻ തസ്‌തികയിലേക്ക് പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. ശമ്പളം 3000-3500 സൗദി റിയാൽ.
ബിഎസ്‌സി നഴ്‌സിങ്ങും ഒരുവർഷത്തെ പ്രവൃത്തിപരിചയവുമുള്ള സ്ത്രീകൾക്ക് സ്റ്റാഫ് നഴ്‌സ് ആകാൻ അവസരമുണ്ട്. 3000-3750 സൗദി റിയാൽ ശമ്പളമായി ലഭിക്കും. ഡിപ്ലോമ നഴ്‌സിങ്ങും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്കു 3000-3250 സൗദി റിയാലായിരിക്കും ശമ്പളം. സൗദി അറേബ്യയിലെ തൊഴിൽ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
താൽപ്പര്യമുള്ളവർ ഒഡിഇപിസിയിൽ റജിസ്റ്റർ ചെയ്യണം. വിശദമായ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും odepcmou@gmail.com ഇ–മെയിൽ വിലാസത്തിൽ 27നു മുമ്പു അയക്കണം. ഫോൺ: 0471 2329440 / 9446444522.
Also read : പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിൽ വിസാ നിയമ പരിഷ്‌ക്കരണം ഉടന്‍
Post Your Comments