Latest NewsGulf

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിൽ വിസാ നിയമ പരിഷ്‌ക്കരണം ഉടന്‍

ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയിൽ വിസാ നിയമ പരിഷ്‌ക്കരിക്കുന്നു. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കരണ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തിയത്. മെയ്, ജൂണ്‍ മാസങ്ങളിലായി യുഎഇ മന്ത്രിസഭ കൈക്കൊണ്ട തീരുമാനങ്ങളുടെ നടപ്പിലാക്കല്‍ ഉടന്‍ ഉണ്ടാകുമെന്നും അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തി. തൊഴിലെടുക്കുന്ന പ്രവാസികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നതാണ് പുതിയ മാറ്റം.

Read also:കന്യാസ്ത്രീയുടെ പ്രതിഷേധം മന്ത്രിയുടെ വാഹനത്തിന് മുമ്പിൽ ; വീഡിയോ വൈറൽ

തൊഴില്‍ അന്വേഷകര്‍ക്ക് ആറ് മാസത്തെ താല്‍കാലിക വിസ, വിസാ കാലാവധി പിന്നിട്ടവര്‍ക്ക് പിഴയില്ലാതെ മടങ്ങാനുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങളള്‍ നേരത്തെ യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂര്‍ നേരത്തേ ട്രാന്‍സിറ്റ് വിസ സൗജന്യമാക്കാനും യു.എ.ഇ തീരുമാനിച്ചിരുന്നു. വിദഗ്ധരായവര്‍ക്ക് ദീര്‍ഘകാല വിസക്കു പുറമെ ഫ്രീസോണിനു പുറത്തും നൂറു ശതമാനം സ്വതന്ത്ര ഉടമാസ്ഥാവകാശം നല്‍കാനുള്ള സുപ്രധാന തീരുമാനവും യുഎഇ സമ്പദ് ഘടനക്ക് കൂടുതല്‍ കരുത്തു പകരും എന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button