ന്യൂഡൽഹി : അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ ആലിംഗനം ചെയ്‌തതിനെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തിന്റെ കാരണം ചോദിച്ചപ്പോൾ ഉത്തരമില്ലാതായപ്പോഴാണ് അനാവശ്യ ആലിംഗനത്തിന് രാഹുൽ മുതിര്‍ന്നതെന്നു മോദി വ്യക്തമാക്കി. കിസാന്‍ കല്യാണ്‍ റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു പാര്‍ട്ടികള്‍ ഒന്നിക്കുന്നത് ബി.ജെ.പിയെ ശക്‌തിപ്പെടുത്താനേ ഉപകരിക്കുവെന്നും ഇവിടെയൊരു ദള്‍(പാര്‍ട്ടി) മാത്രമല്ല, പക്ഷേ, ദളിനുമേല്‍ ദള്‍ വരുമ്പോൾ ദള്‍-ദള്‍ (ചെളിക്കളം) ആകും. അത് താമര വിരിയാനേ സഹായിക്കുവെന്നും മോദി വ്യക്തമാക്കി.
Read also:വന്‍ ഇളവുകള്‍ നല്‍കി ജിഎസ്ടി സംവിധാനത്തില്‍ വിപ്ലവകരമായ അഴിച്ചുപണി
പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കസേരയ്‌ക്കു ചുറ്റുമാണ് കറങ്ങുന്നത്. ദരിദ്രരെയും യുവാക്കളെയും കര്‍ഷകരെയുമൊക്കെ അവര്‍ കൈവിട്ടു. ഇന്നലെ ലോക്‌സഭയില്‍ നടന്നതിനെ അവര്‍ അനുകൂലിക്കുന്നുണ്ടോ? താന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. ദരിദ്രര്‍ക്കും രാജ്യത്തിനും വേണ്ടിയാണ് തന്റെ ഉദ്യമം. അഴിമതിക്കെതിരേയാണ് യുദ്ധം. അതാണ് താന്‍ ചെയ്യുന്ന പാതകമെന്നും മോദി തുറന്നടിച്ചു.
Post Your Comments