Latest NewsIndia

ഇത് ഒരൊന്നൊന്നര പ്രേമത്തല്ല്, കാര്യമറിഞ്ഞ പോലീസിനും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല

മൂന്നാര്‍: ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായി രണ്ടാം ദിവസം ഭര്‍ത്താവിനെ നവവധു പൊതുജനമധ്യത്തിലിട്ട മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോയമ്പത്തൂരിലെ സായിബാബ കോളനിയിലാണ് സംഭവം. സാിബാബ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം യുവതി ഭര്‍ത്താവിനെ മര്‍ദിക്കുകയായിരുന്നു.

READ ALSO: പോലീസ് സ്റ്റേഷനിൽവെച്ച് നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സംഭവം പലരും മൊബൈലില്‍ പകര്‍ത്തി. ഇതിനിടെ ആരോ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തുകയും ചെയ്തു. മര്‍ദനം തുടരുമ്പോള്‍ കാരണം അറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ചിരിയടക്കാനായില്ല.

READ ALSO: വിവാഹത്തിന്റെ നാലാം നാള്‍ നവവധു ഭര്‍ത്താവിനെ തലയറുത്തു കൊന്നു; സംഭവം ഇങ്ങനെ

പൊള്ളാച്ചിക്കടുത്തുള്ള കിണത്തുകടവ് സ്വദേശികളാണ് ഇരുവരും. ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ വിവാഹിതരായി ഇവിടെയെത്തിയതാണ് ഇവര്‍. ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ കൈയ്യില്‍ മറ്റൊരു പെണ്‍കുട്ടിയുടെ പേര് വധു കണ്ടതാണ് എല്ലാത്തിനും തുടക്കം. കാരണം തിരക്കിയപ്പോള്‍ യുവാവ് തന്ത്രപരമായി ഒഴിഞ്ഞുമാറി. എന്നാല്‍, യുവതി ബുദ്ധിപരമായി നീങ്ങി.

READ ALSO: മറ്റൊരാളെ കണ്ടപ്പോള്‍ നവവധു ഉപേക്ഷിച്ചു, വിവാഹ മോതിരം ലേലത്തിന് വെച്ച് ഭര്‍ത്താവ്

മറ്റാരുമായും ബന്ധമില്ലെന്നു ക്ഷേത്രനടയില്‍ സത്യം ചെയ്യണമെന്ന് വഘധഉ ആവശ്യപ്പെട്ടു. ഇതിനായി ഇരുവരും ക്ഷേത്രത്തിലെത്തി. എന്നാല്‍, സത്യംചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവിനെതിരേ പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ യുവതിയോടും മര്‍ദനത്തില്‍ പരാതിയുണ്ടെങ്കില്‍ എഴുതിനല്‍കാന്‍ യുവാവിനോടും പോലീസ് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇരുവര്‍ക്കുമെതിരേ സ്വമേധയാ കേസെടുക്കുമെന്നു പോലീസ് അറിയിച്ചതോടെ ഇരുവരും സ്ഥലംവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button