KeralaLatest News

ഭര്‍ത്താവിനെ തുമ്പിക്കയ്യില്‍ ചുഴറ്റി പിടിച്ച് നിലത്തടിക്കാന്‍ നില്‍ക്കുന്ന ആന: ആരെയും ഭയപ്പെടുത്തുന്ന സാഹചര്യത്തില്‍ രജനി ചെയ്തത് ഇങ്ങനെ

ഉത്സവത്തിനു കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ ആനയാണ് സുരേഷിനെ ആക്രമിച്ചത്

കൊല്ലം: ഇടഞ്ഞ ആനയുടെ മുന്നില്‍ ചെന്നുപ്പെട്ടാല്‍ ജീവന്‍ തിരിച്ച കിട്ടുക വലിയ പ്രയാസമാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിനെ ആന തുമ്പികയ്യില്‍ ചുഴറ്റിയെടുത്ത് നിലത്തടിക്കാന്‍ നില്‍ക്കുന്നതു കണ്ട രജനി എന്ന യുവതി ചെയ്തത് സ്വന്തം ജീവന്‍ പോലും പണയം വെച്ചുള്ള പോരാട്ടമാണ്്. കൊല്ലം അഞ്ചലിലാണ് സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള സാഹസികത കാട്ടി സാധാരണക്കാരിയായ ഒരു വീട്ടമ്മ താരമായിരിക്കുന്നത്.

ഭര്‍ത്താവിന്റെ ഉച്ഛത്തിലുള്ള നിലവിളികേട്ട് അടുക്കളിയില്‍ നിന്നും ഇറങ്ങി നോക്കിയ രജനി കണ്ടത് ആനയുടെ തുമ്പികയ്യില്‍ കിടന്ന് പിടയുന്ന ഭര്‍ത്താവ് സുരേഷ് ബാബുവിനെയാണ്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ ജീവന്‍ ഒരു നിംമിഷത്തിനുള്ളില്‍ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ രജനി ധൈര്യപൂര്‍വം ആനയെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

കൈയ്യില്‍ കിട്ടിയ വടിയെടുത്ത്  രജനി ആനയെ തലങ്ങും വിലങ്ങും ആഞ്ഞടിച്ചു. തല്ലുകൊണ്ട ആന സുരേഷ് ബാബുവിന്റെ പിടിവിട്ടു. എന്നാല്‍ താഴെ വീണ് സുരേഷിനെ ആന ചവിട്ടിയരയ്ക്കും മുമ്പ് രജനി ഭര്‍ത്താവിനെ വലിച്ചിഴച്ച് രക്ഷപ്പെടുത്തുകയായിരുന്നു.

ഉത്സവത്തിനു കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ ആനയാണ് സുരേഷിനെ ആക്രമിച്ചത്. ഉത്സവം കഴിഞ്ഞപ്പോള്‍ സുരേഷിന്റെ വീട്ടുവളപ്പില്‍ ആനയെ തളച്ചിരിക്കുകയായിരുന്നു. എന്നാല്‍ ആനയെ തളച്ച് പാപ്പാന്‍ പോയസമയത്താണ് ആനയ്ക്ക് കുടിക്കാന്‍ വെള്ളം നിറച്ച പാത്രവുമായി സുരേഷ് പറമ്പിലെത്തുന്നത്. സുരേഷ് അടുത്ത് എത്തിയ ഉടന്‍ ആന അരിശംപൂണ്ട് തുമ്പികൈകൊണ്ട് ചുറ്റിവരിഞ്ഞ് എടുത്തുപൊക്കുകയായിരുന്നു.

ഇതുകണ്ട രജനിക്ക് ഭര്‍ത്താവിന്റെ ജീവന്‍ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു മാത്രമാണ് ചിന്തയുണ്ടായത്. ആനയുടെ ആക്രമണത്തില്‍ സുരേഷിന്റെ തുടയെല്ലിന് പൊട്ടലേറ്റു. സുരേഷ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കൊളജില്‍ ചികില്‍സയിലാണ്. പനയഞ്ചേരി എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് രജനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button