കൊച്ചി: പ്രണയിച്ച് വിവാഹം കഴിച്ച വിദ്യാർത്ഥികളെ പുറത്താക്കിയ കോളേജിനെതിരെ ഹൈക്കോടതിയുടെ വിമർശനം. മാനേജ്മെന്റിന്റെ പുറത്താക്കിയ നടപടി കോടതി റദ്ദ് ചെയ്തു. കോളജ് അധികൃതര്‍ ധാര്‍മിക രക്ഷിതാവ് ചമയേണ്ടെന്ന നിര്‍ദേശത്തോടെയാണ് കോടതിയുടെ ഉത്തരവ്.
ചാവര്‍കോട് സി.എച്ച്.എം.എം കോളജ് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.ബി.എ വിദ്യാര്‍ഥിനി മാളവികയും ഭര്‍ത്താവായ സീനിയര്‍ വിദ്യാര്‍ഥി വൈശാഖും നല്കിയ ഹർജിയിലാണ് സിംഗിള്‍ ബെഞ്ച് വിധി. 2016 -17ല്‍ ബി.ബി.എക്ക് ചേര്‍ന്ന മാളവിക വൈശാഖുമായി പ്രണയത്തിലായി. വീട്ടുകാരുടെയും കോളജ് അധികൃതരുടെയും എതിര്‍പ്പ് അവഗണിച്ച് ഇരുവരും വിവാഹിതരായി.
Read also: കൊലപാതകത്തിന് ശേഷം അഭിമന്യുവിന്റെ ചോര പുരണ്ട ഷർട്ട് ഉപേക്ഷിച്ചയാൾ ആര് ? ചോദ്യങ്ങൾ ഇനിയും ബാക്കി
ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തി കോളജ് അധികൃതര്‍ ഇവരെ പുറത്താക്കുകയായിരുന്നു . മാളവികയ്ക്ക് കോളജില്‍ തുടര്‍ന്ന് പഠിക്കണം. പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ച വൈശാഖിന് വിദ്യാഭ്യാസ രേഖകള്‍ കോളജില്‍നിന്ന് വിട്ടു കിട്ടണം. പ്രണയിച്ച് ഒളിച്ചോടി കല്യാണം കഴിച്ചത് അച്ചടക്കവിരുദ്ധമായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജിക്കാരുടെ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. മാളവികയുടെ ഹാജരിലുള്ള കുറവ് സര്‍വകലാശാല വകവെച്ചുനല്‍കാനും വൈശാഖിന്റെ വിദ്യാഭ്യാസ രേഖകള്‍ തിരിച്ചുനല്‍കാനും വിധിയില്‍ പറയുന്നു.
Post Your Comments