ന്യൂഡല്‍ഹി: രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് നല്കി ബി.ജെ.പി. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ഡൂബെ, അനുരാഗ് താക്കൂര്‍, ദുഷ്യന്ത് സിംഗ്, പ്രഹ്ളാദ് ജോഷി എന്നിവര്‍ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയത്. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ 45,000കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചത്. ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയ ഇടപാടില്‍ പൊതുമേഖലാ സ്ഥാപമായ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതിലൂടെ ഒരു സ്വകാര്യവ്യക്തിക്ക് 45,000 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ പ്രധാനമന്ത്രി കൂട്ടുനിന്നുവെന്നും വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് പറഞ്ഞ പ്രതിരോധ മന്ത്രി കള്ളം പറഞ്ഞെന്നുമായിരുന്നു രാഹുലിന്റെ ആരോപണം.
എന്നാല്‍, 58,000 കോടിയുടെ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുന്നതിന് തടസമില്ലെന്ന് ഫ്രാന്‍സിന്റെ പ്രസിഡന്റ് തന്നെ പറഞ്ഞിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. സഭയുടെ ചട്ടങ്ങള്‍ അനുസരിച്ച് ഒരംഗത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം. മാത്രമല്ല, ആരോപണം സാധൂകരിക്കുന്ന തെളിവുകളും ഹാജരാക്കണം. എന്നാല്‍ മോദിക്കും നിര്മലയ്ക്കുമെതിരെ തെളിവില്ലാത്ത ആരോപണങ്ങളാണ് രാഹുല്‍ ഉന്നയിച്ചത്.
Post Your Comments