Latest NewsIndia

അഭയകേന്ദ്രത്തിലെ 16 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്

മുസാഫര്‍നഗര്‍: അഭയകേന്ദ്രത്തിലുണ്ടായിരുന്ന 16 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്. പോലീസ് രക്ഷപ്പെടുത്തിയ 21 പെണ്‍കുട്ടികളില്‍ 16 പേരും ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.ബാക്കിയുള്ള 8 കുട്ടികളുടെ കൂടി മെഡിക്കല്‍ റിപ്പോർട്ട് ലഭിക്കാനുണ്ട്. സേവ സങ്കല്പ് ഇവം വികാസ് സമിതിയിലെ കുട്ടികളാണ് പീഡനത്തിനിരയായത്

പീഡനം നടക്കുന്ന സമയത്ത് ചില പെണ്‍കുട്ടികള്‍ക്ക് 7 വയസ് പ്രായം മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പറ്റ്‌ന മെഡിക്കല്‍ കോളേജിലാണ് പെണ്‍കുട്ടികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Read also:കൗമാരക്കാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് പിന്നീട് ചെയ്തതിങ്ങനെ

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ ഓഡിറ്റിനെത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടിയ പോലീസ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.

ബ്രജേഷ് ഠാക്കൂര്‍, വിനീത് കുമാര്‍ എന്നിവരാണ് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. ഇവർ മാത്രമല്ല പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചിരിക്കുന്നത്. പല അവസരങ്ങളിലും ഇവര്‍ പെണ്‍കുട്ടികളെ പുറത്തേയ്ക്ക് എത്തിച്ചുനല്‍കിയിരുന്നുവെന്നും ചിലർക്ക് ലൈംഗിക താൽപര്യങ്ങൾക്കായി അകത്തുകയറാൻ ഇവർ അനുവാദം നൽകിയിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button