ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്നും അത് എന്താണെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റിലെ പ്രകടനത്തില്‍ പരിഹാസവുമായാണ് കൗര്‍ ഇത്തരത്തില്‍ ഒരു സംശയം ഉന്നയിച്ചത്. അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതിനായി പാര്‍ലമെന്റില്‍ എത്തുന്നതിനു മുമ്പ് എന്തു ലഹരിയാണ് രാഹുല്‍ ഉപയോഗിച്ചതെന്നായിരുന്നു പഞ്ചാബില്‍നിന്നുള്ള എംപിയായ ഹര്‍സിമ്രതിന്റെ സംശയം.
Also Read : ഒരു അഡാർ കണ്ണിറുക്കൽ; അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു
ലഹരി മരുന്നിന് അടിമപ്പെട്ടവര്‍ എന്ന് ഞങ്ങളെ സംബോധന ചെയ്തു കൊണ്ടാണ് അദ്ദേഹം പഞ്ചാബിലേക്ക് കടന്നു വന്നത്. ഇന്ന് അദ്ദേഹം എന്ത് ലഹരിയാണ് ഉപയോഗിച്ചതെന്നാണ് എന്റെ സംശയം- അകാലിദള്‍ നേതാവ് കൂടിയായ ഹര്‍സിമ്രത് പറഞ്ഞു. പഞ്ചാബുകാരെ രാഹുല്‍ ലഹരി അടിമകള്‍ എന്നു വിളിച്ചെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇത് പാര്‍ലമെന്റാണ്. മുന്നാ ഭായി ചലച്ചിത്രത്തില്‍ നിന്നുള്ള രംഗം അവതരിപ്പിക്കാനുള്ള വേദിയല്ല. അമിതാഭ് ബച്ചനെപ്പോലും അഭിനയത്തില്‍ അദ്ദേഹം തോല്‍പ്പിച്ചുകളഞ്ഞു.
നിങ്ങളുടെ ഉള്ളില്‍ എന്നെക്കുറിച്ച് വെറുപ്പുണ്ടാകാം. നിങ്ങള്‍ക്കെന്നെ പപ്പു എന്നു വിളിക്കാം. എന്നാല്‍ എന്റെയുള്ളില്‍ നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് പാര്‍ലമെന്റിലെ പ്രസംഗത്തിനൊടുവില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമീപമെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തത്.
Post Your Comments