ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വെറുപ്പിനെയും ഭയത്തെയും താൻ സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും നേരിടുന്നതായിരുന്നു കഴിഞ്ഞദിവസം പാർലമെന്റിൽ നടന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുൽ ഗാന്ധിയുടെ പ്രസംഗവും ആലിംഗനവും രാജ്യത്ത് വലിയ ചർച്ചയായതിനിടയിലാണ് രാഹുലിന്റെ ട്വീറ്റ്.
‘രാജ്യത്തെ ചിലരുടെ മനസുകളിലെങ്കിലും ഭയവും വെറുപ്പും ദേഷ്യവും നിറച്ചാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ കഥയുണ്ടാക്കിയത്. എന്നാല്‍ എല്ലാ ഇന്ത്യക്കാരുടെ ഹൃദയങ്ങളിലും സ്‌നേഹവും കാരുണ്യവും മാത്രമേയുള്ളുവെന്ന് ഞങ്ങള്‍ തെളിയിക്കാന്‍ പോകുകയാണ്. ഈയൊരു വഴിയിലൂടെ മാത്രമേ രാജ്യത്തെ പടുത്തുയര്‍ത്താനാകൂ’ എന്നാണ് രാഹുലിന്റെ ട്വീറ്റ്.
മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്ശനമുന്നയിച്ചത്. പ്രസംഗത്തിനുപിന്നാലെ മോദിയുടെ ഇരിപ്പിടത്തിലെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തും രാഹുല്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.
Post Your Comments