കൊച്ചി : യുപിഎസിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗം രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു നടത്തിയ പരിശോധനയിൽ നാലു കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു തൃശൂർ മാള സ്വദേശി സുരേഷ് ബാബു പിടിയിലായി. ശേഷം ഇയാളെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി.
ഇന്നലെ ഒമാൻ എയർ വിമാനത്തിൽ മസ്കത്തിൽ നിന്നെത്തിയ ഇയാളുടെ ചെക്കിൻ ബാഗിലുണ്ടായിരുന്ന യുപിഎസിൽ പ്രത്യേക അറകളുണ്ടാക്കി 1.23 കോടി രൂപ വിലവരുന്ന ഓരോ കിലോ ഗ്രാം വീതമുള്ള നാലു സ്വർണ ബിസ്കറ്റുകളായിരുന്നു ഒളിപ്പിച്ചിരുന്നത്.
Also read: വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി
Post Your Comments