കരിപ്പൂർ : വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് വിമാനമിറങ്ങിയ മൂന്നു യാത്രക്കാരിൽനിന്നായി 23.69 ലക്ഷം രൂപയോളം വരുന്ന 774.7 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്.
ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് നിസാറിന്റെ ബാഗേജിൽനിന്ന് ഷീറ്റ് രൂപത്തിലാക്കി സ്വർണം ഭക്ഷണപാത്രത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ 14.47 ലക്ഷം രൂപയുടെ 473 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ആദിലിന്റെ ബെൽറ്റ് ബക്കിളിൽ നിന്നും 4.55 ലക്ഷം രൂപ വിലവരുന്ന 149 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
ദുബായിൽനിന്നെത്തിയ കണ്ണൂർ തുറക്കുന്ന് ചെറുപറമ്പ സ്വദേശി മൂസയിൽനിന്നു 27 കഷണങ്ങളാക്കി ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ച 4.66 ലക്ഷം രൂപയുടെ 152.7 ഗ്രാം സ്വർണമാണ് പിടികൂടിയത്.
Also read : ആശുപത്രിയില്‍ എത്തിയ സ്ത്രീയുടെ ബാഗുമായി കടന്ന മോഷ്ടാക്കളെ പിടികൂടാൻ സഹായം തേടി പോലീസ്
Post Your Comments