ശ്രീനഗര്‍: അമര്‍നാഥില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ സ്ഫോടകശേഷിയുള്ള ഷെല്‍ കണ്ടെത്തി. അതിര്‍ത്തിയിലെ പൊലീസ് സംഘമാണ് ഹംഗ്പാര്ക്കിനടുത്ത് വച്ച് ഷെല്‍ കണ്ടെത്തിയത്. ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയിലെ എ.എസ്.സി ടീം ഇന്നലെ വൈകിട്ടാണ് പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ സ്ഫോടക ശേഷിയുള്ള ഷെല്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ സൈന്യം സുരക്ഷിതമായി ഷെല്‍ മാറ്റുകയും പിന്നീട് ജനവാസമില്ലാത്ത കേന്ദ്രത്തിലെത്തിച്ച് നശിപ്പിക്കുകയും ചെയ്തു. കനത്ത സുരക്ഷാമേഖലയായ പ്രദേശത്ത് ആയിരുന്നു ഷെൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തീർത്ഥാടകരെ തടഞ്ഞിട്ടില്ല.
Post Your Comments