ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനില്‍നിന്നും രണ്ട് കോടി രൂപ പിടിച്ചെടുത്തു. മുഗള്‍സരായി റെയില്‍വേ സ്റ്റേഷനില്‍നിന്നുമാണ് ആദായ നികുതി വകുപ്പ് രണ്ട് കോടി രൂപ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.
Also Read : 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍
Post Your Comments