സുമാത്ര: മുതിർന്ന സഹോദരൻ ബലാത്സംഗം ചെയ്ത 15 കാരിയ്ക്ക് ഗർഭഛിദ്രം നടത്തിയതിന് ആറു മാസത്തെ തടവ് ശിക്ഷ. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് സംഭവം.
സുമാത്ര ദ്വീപിലെ മുറൂ ബുലിൻ ഡിസ്ട്രിക്ട് കോടതിയിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം. ഗർഭഛിദ്രം തടയുന്നതിനായുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി പെൺകുട്ടിയെ ശിക്ഷിച്ചത്. കോടതിയുടെ വക്താവ് ആരിഫ് ബുഡിമൻ ആണ് ഇക്കാര്യം അറിയിച്ചത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പെൺകുട്ടിയുടെ പതിനേഴ് വയസ്സുകാരൻ സഹോദരന് രണ്ടു വർഷത്തെ തടവും കോടതി വിധിച്ചു.
Also Read: അമ്മയും മകനും ജീവനൊടുക്കിയ നിലയിൽ
ഗർഭഛിദ്രത്തിനെതിരെ കടുത്ത നിയമം നിലനിൽക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. സ്ത്രീയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രമേ ഗർഭഛിദ്രം ചെയ്യാൻ പാടുള്ളു എന്നാണ് അവിടുത്തെ നിയമം. ചില പ്രത്യേക ബലാത്സംഗ കേസുകൾക്ക് കോടതി നിയമ പ്രകാരം അംഗീകൃത ഡോക്ടറുടെ കീഴിൽ ഗർഭധാരണത്തിന് ശേഷം ആറാഴ്ച മുൻപ് ഗർഭം അലസിപ്പിക്കാമെന്നും നിയമത്തിൽ പറയുന്നു.
എന്നാൽ കഴിഞ്ഞ വർഷം സെപ്തംബറിൽ സഹോദരന്റെ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായി ആറുമാസത്തിന് ശേഷമാണ് ഗർഭം അലസിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയായിരുന്നു ഇത്. അമ്മയ്ക്കും കോടതി ശിക്ഷ വിധിച്ചു.
Post Your Comments