ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയായ പതിനാറുകാരിയാണ് ആത്മഹത്യ ചെയ്തത്. മാനസികമായി തളര്‍ന്ന പെണ്‍കുട്ടി വെള്ളിയാഴ്ച രാത്രിയോടെ വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവമുണ്ടായത്.
പെണ്‍കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നു പ്രതികളും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ ബലാത്സംഗക്കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തരം കേസുകള്‍ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
Post Your Comments