India

കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് അരുംക്രൂരത; മരത്തില്‍ കെട്ടിയിട്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കി മൂത്രം കുടിപ്പിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൂരപീഡനത്തിന് ഇരയാകേണ്ടിവന്ന ആശ കിരണിലെ അംഗങ്ങളായ അഞ്ചു പെണ്‍കുട്ടികൾക്ക് നേരിടേണ്ടിവന്നത് ആരുംക്രൂരതയെന്ന് റിപ്പോർട്ട്. മരത്തില്‍ കെട്ടിയിട്ടതിനു ശേഷം ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കിയാണ് മണിക്കൂറുകളോളം പീഡിപ്പിച്ചത്. കൂടാതെ മൂത്രം കുടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

Read Also: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ക്ലാസ്മുറിയില്‍ വെച്ച് പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ കിരണിലെ അംഗങ്ങളാണ് പെൺകുട്ടികൾ. സംഭവത്തില്‍ ആറു പ്രതികളില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍. സി. മിഷന്‍ സ്‌കൂളില്‍ തെരുവു നാടകം കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button