ഷാജഹാന്‍പൂര്‍: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ തന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യമില്ലാതെ ആശ്ലേഷിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്തിനാണ് അവിശ്വാസ പ്രമേയമെന്ന തന്റെ ചോദ്യത്തിന് ഉത്തരമില്ലാതായപ്പോഴാണ് രാഹുല്‍ തന്നെ ആശ്ലേഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിലെ ഷാജഹാന്‍പൂരില്‍ നടന്ന റാലിയിൽ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒട്ടനവധി പാര്‍ട്ടികളാണ് ബിജെപിക്കെതിരെ ഒന്നിക്കുന്നത്. എന്നാല്‍, എത്ര പാര്‍ട്ടികള്‍ ഒന്നിച്ചാലും 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ താമര വിരിയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒരുമിച്ച് അണിനിരക്കുന്നത് തങ്ങള്‍ അവസരമായാണ് കാണുന്നതെന്നും നരേന്ദ്രമോദി പറയുകയുണ്ടായി. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടിയുമായി കൂടുമ്പോള്‍ അതൊരു ചെളിക്കുണ്ടാകും. താമര വിരിയാന്‍ ഏറ്റവും പറ്റിയ സ്ഥലം ചെളിക്കുണ്ട് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments