ന്യൂഡല്‍ഹി: ഒരു ദിനം മുഴുവന്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം അതിജീവിച്ചത്. അവിശ്വാസ പ്രമേയം വിജയിച്ചതിനു ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളോട് ഒരുപാട് നന്ദ്ിയുണ്ടെന്നും മോദി സര്‍ക്കാര്‍ ഇവിടെയത്താന്‍ കാരണം ജനങ്ങളാണെന്നും മോദി തുറന്നു പറഞ്ഞു.
ലോക്സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്. പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 140 വോട്ടുകള്‍ എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയത്. രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് ആഹ്ലാദിക്കാന്‍ വകയൊന്നും നല്‍കാതെയാണ് അവിശ്വാസപ്രമേയം ലോക്സഭ തള്ളിയത്.
അതേസമയം തന്നെ പ്രധാനമന്ത്രി കസേരയില്‍ ഇരുത്തിയത് ഇന്ത്യയിലെ പൊതു ജനങ്ങളാണ്. തന്നെ ഈ കസേരയില്‍ നിന്നും മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ മഹത്തായ പരീക്ഷണമാണിതെന്നും രാഹുലിന്റെ പെരുമാറ്റം ബാലിശമെന്നും മോദി പറഞ്ഞു.
Post Your Comments