കൊല്‍ക്കത്ത : “ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റ്ലറെക്കാളും മുസോളിനിയേക്കാളും വലിയ ഏകാധിപതിയാണെന്നു” ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയാറാക്കുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മമതയുടെ രൂക്ഷ വിമര്‍ശനം.
”അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സീറ്റുകളുടെ എണ്ണം 150-ല്‍ താഴെയായി കുറയും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ആകെയുള്ള 42 സീറ്റുകളും നേടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. സഭയില്‍ ബിജെപിക്ക് കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലും പുറത്ത് അവരുടെ സഖ്യകക്ഷികളുടെ എണ്ണം കുറഞ്ഞുവരികയാണ്. വെള്ളിയാഴ്ച ലോക്സഭയില്‍ എഐഎഡിഎംകെ ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍, ജയലളിതയുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നെന്നു” മമത പറഞ്ഞു.
Post Your Comments