ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചെന്ന രാഹുൽ ഗാന്ധിയുടെ വാദം കെട്ടിച്ചമച്ചതാണെന്ന് ജെയ്റ്റ്ലി ആരോപിച്ചു.
ഇതിലൂടെ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ പ്രതിച്ഛായയും നഷ്ടമായെന്ന് പറഞ്ഞ ജെയ്റ്റ്ലി രാജ്യത്തിന്റെയോ സര്‍ക്കാരിന്റെയോ തലവനുമായുള്ള സംഭാഷണം ആരും ഒരിക്കലും തെറ്റായി പ്രയോഗിക്കാറില്ല എന്നാൽ രാഹുൽ അതു ചെയ്തു. രാഹുലുമായോ അദ്ദേഹത്തിന്റെ സാന്നിധ്യത്തിലോ സംസാരിക്കാന്‍ കാര്യഗൗരവമുള്ള ആളുകള്‍ ഇനി മടിക്കുമെന്നും അരുൺ ജെയ്റ്റ്ലി തന്റെ ബ്ലോഗിലെഴുതിയ കുറിപ്പിൽ പറയുന്നു.
റാഫാല്‍ കരാറിലെ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന കേന്ദ്ര വാദം കളവാണെന്നും അത്തരമൊരു വ്യവസ്ഥ കരാറില്‍ ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നോട് പറഞ്ഞെന്നുമായിരുന്നു രാഹുലിന്റെ വാദം.
Post Your Comments