തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നഷ്ടം. 25,000 വൈദ്യുതി പോസ്റ്റുകളാണ് ഇതുവരെ തകർന്നത്. 250 ട്രാൻസ്ഫോർമറുകളും 3,000 കിലോമീറ്റർ വൈദ്യുതലൈനുകളും തകരാറിലായി. വൈദ്യുതി മുടങ്ങിയത് മൂലമുണ്ടായ നഷ്ടം കൂട്ടിയാൽ നാശനഷ്ടക്കണക്ക് ഇതിലും വർധിക്കും. അതേസമയം വൈദ്യുതി നില പുനസ്ഥാപിക്കുന്നതിൽ ഫയർഫോഴ്സ്, പോലീസ്, പിഡബ്ല്യുഡി, എന്നീ വകുപ്പുദ്യോഗസ്ഥരുടെ പൂർണ സഹകരണം ലഭിച്ചതായി കെഎസ്ഇബി അറിയിച്ചു.
Read also: കെഎസ്ഇബി പെൻഷൻ പ്രതിസന്ധി ; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി
Post Your Comments