കൊച്ചി: അഹമ്മദബാദിലെ പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ജൂലൈ 24ആം തീയതി ആരംഭിക്കുന്ന പ്രീസീസണ്‍ ടൂര്‍ണമെന്റിനായാണ് ബ്ലാസ്റ്റേഴ്സ് എത്തിയത്. ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി രണ്ട് ദിവസം മുൻപ് കൊച്ചിയില്‍ എത്തിയിരുന്നു. സ്പാനിഷ് ക്ലബ് ജിറോണ നാളെയോ മറ്റന്നാളോ കൊച്ചിയിൽ എത്തുമെന്ന് ടീമധികൃതർ അറിയിച്ചു.
Also Read: ഈ മലയാളി താരത്തെ നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഇന്ന് കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. 24ന് കേരള ബ്ലാസ്റ്റേഴ്സ് മെല്‍ബണ്‍ സിറ്റിയെ നേരിടുന്നതോടെ പ്രീസീസൺ ടൂർണമെന്റിന് തുടക്കമാകും
Post Your Comments