ഷിംല: അമ്പത് വർഷം മുൻപ് ഇന്ത്യന്‍ വ്യോമസേനാ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി. 1968 ലെ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹമാണ് ഹിമാചലിലെ ധാക്ക ഗ്ലേസിയറിൽ നിന്ന് കണ്ടെത്തിയത്.
Read also: വിമാനം തകര്‍ന്ന് വീണു
1968 ഫെബ്രുവരി ഏഴിനാണ് വിമാന അപകടം ഉണ്ടായത്. ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 12 വിമാനം 102 പേരുമായി ചണ്ഡിഗഡില്‍ നിന്നും ലേയിലേക്ക് പോകുകയായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് പൈലറ്റ് വിമാനം തിരിച്ചുപറത്താന്‍ തീരുമാനിച്ചെങ്കിലും അപ്രത്യക്ഷമാകുകയായിരുന്നു. 2003 ല്‍ ആണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Post Your Comments