ഹസാര്‍: മന്ത്രവാദത്തിന്റെ മറവിൽ 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത വ്യാജ മന്ത്രവാദി അറസ്റ്റിൽ. ഹരിയാനയിലെ ഹസാറിലാണ് സംഭവം. ബാബ അമര്‍പുരി (60) എന്ന ബില്ലുവിനെയാണ് ഹരിയാണ പോലീസ് അറസ്റ്റുചെയ്തത്. സ്ത്രീകളെ മന്ത്രവാദി ബലാത്സംഗം ചെയ്യുന്നതിന്റെ 120 വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കാണാൻ എത്തുന്ന സ്ത്രീകളെ പീഡിപ്പിക്കുകയും ഇവ ഫോണിൽ പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാൾ സ്ത്രീകളെ വീണ്ടും വീട്ടിൽ വിളിച്ചുവരുത്തിയിരുന്നു.
മന്ത്രവാദിയെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. മാസങ്ങൾക്ക് മുൻപ് മറ്റൊരു ബലാത്സംഗ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു കേസില്‍ ജാമ്യം ലഭിച്ച് ഇയാൾ വീണ്ടും പുറത്തിറങ്ങുകയായിരുന്നു.
Post Your Comments