India

120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഒടുവില്‍ അറസ്റ്റില്‍

ഹരിയാന: 120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദിയെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ സ്ത്രീകളെ മന്ത്രവാദി പീഡിപ്പിക്കുന്ന വീഡിയോ പുറത്തെത്തിയതോടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ് പോലീസ്.

READ ALSO: അമ്മ കാമുകന് കാഴ്ച വെച്ചത് രണ്ട് വയസുള്ള മകളെ, അഞ്ച് പ്രാവശ്യം ബലാത്സംഗം ചെയ്ത ശേഷം കാമുകന്‍ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി

കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് തന്നെ വ്യക്തമാക്കി. പ്രതി താമസിച്ചിരുന്നിടങ്ങള്‍ പോലീസ് റെയ്ഡ് ചെയ്തു. ബാബ ബലകാന്ത് ക്ഷേത്രത്തിലെ ബാബ അമര്‍പുരിയാണ് അറസ്റ്റിലായത്. ഫെതെഹബാദ് പ്രദേശത്താണ് ക്ഷേത്രം.

READ ALSO: യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലെ യാഗശാലയില്‍ ഇട്ട് ചുട്ടുകൊന്നു

120 സ്ത്രീകളെ ബാബ അമര്‍പുരി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള തിരച്ചിലും നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button