Latest NewsJobs & Vacancies

ഈ തസ്തികകളില്‍ കരാര്‍ നിയമനം

  • സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്‍ ഹെഡോഫീസില്‍ എഞ്ചിനീയറിംഗ് ബിരുദമുളള സ്ട്രക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക് എഞ്ചിനീയര്‍, സിവില്‍ എഞ്ചിനീയര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അതതു തസ്തികകളില്‍ കുറഞ്ഞത് 15 – 20 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ അഥവാ സര്‍ക്കാര്‍/ പൊതു മേഖലയില്‍ നിന്നും വിരമിച്ച തത്തുല്യ യോഗ്യതയുളള എഞ്ചിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31 വൈകീട്ട് അഞ്ചുമണി. ഇമെയില്‍ : sctfed@gmail.com
  • പട്ടികജാതി വികസന വകുപ്പിന്റെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടറുടെ അധീനതയിലുളള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ 21 ഐ.ടി.ഐ. കളില്‍ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും, ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും താല്‍ക്കാലിക ഒഴിവുകളുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/മൂന്ന് വര്‍ഷ ഡിപ്ലോമ ഉണ്ടായിരിക്കണം. അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലെ 12 ഐ.ടി.ഐ കളിലേക്ക് ഓരോ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരേയും ഇലക്ട്രീഷ്യന്‍ (ഒഴിവ് – 1), സര്‍വേയര്‍ (ഒഴിവ് – 1), പ്ലംബര്‍ (ഒഴിവ് – 3), എം. എം. വീ (ഒഴിവ് – 2), ഇലക്‌ട്രോണിക് മെക്കാനിക് (ഒഴിവ് – 1), ഡി/സിവില്‍ (ഒഴിവ് – 1) എന്നീ ട്രേഡുകളിലേക്ക് ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരേയും 25 ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് വെളളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണമേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ (ഫോണ്‍ : 0471-2316680) ഇന്റര്‍വ്യൂ നടത്തും.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒന്‍പത് ഐ.ടി.ഐ കളിലേക്ക് ഓരോ എ.സി.ഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരേയും, ഇലക്‌ട്രോണിക് മെക്കാനിക് (ഒഴിവ് – 2), ഇലക്ട്രീഷ്യന്‍ (ഒഴിവ് – 2) കാര്‍പെന്റര്‍ (ഒഴിവ് – 1), സര്‍വ്വേയര്‍ (ഒഴിവ് – 1) എന്നീ ട്രേഡുകളിലേക്ക് ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ 27 ന് രാവിലെ 10.30 ന് ഹരിപ്പാട് പട്ടികജാതി വികസന വകുപ്പിന്റെ ഐ. ടി. ഐ – യില്‍ ഇന്റര്‍വ്യൂവിലൂടെ തെരെഞ്ഞടുക്കും. (ഫോണ്‍ : 0479 – 2417703)

Also read : അദ്ധ്യാപക തസ്തികയില്‍ ഒഴിവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button