India

ജിഎസ്ടിയില്‍ ഇളവ്; വില കുറയുന്ന ഉത്പന്നങ്ങൾ ഇവയൊക്കെ

ന്യൂഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിച്ചതോടെ ചെറിയ ടി.വി, വാഷിങ്‌ മെഷീന്‍, റഫ്രിജറേറ്റര്‍ ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് വിലകുറയും. ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡറുകള്‍, മിക്‌സറുകള്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, വാട്ടര്‍കൂളര്‍, സുഗന്ധദ്രവ്യം, ടോയ്‌ലറ്റ് സ്‌പ്രേ എന്നിവയുടെ നികുതി 28 ശതമാനത്തിൽ നിന്നും 18 ആക്കി കുറച്ചിട്ടുണ്ട്. കൂടാതെ 27 ഇഞ്ച് വരെയുള്ള ടി.വി, വാഷിങ്‌ മെഷീന്‍, റഫ്രിജറേറ്റര്‍, വീഡിയോ ഗെയിം, ഇസ്തിരിപ്പെട്ടി, കോസ്‌മെറ്റിക്‌സ്,വാള്‍പുട്ടി, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലും കുറവ് വന്നിട്ടുണ്ട്.

Read also: സ്ത്രീകൾക്ക് ആശ്വസിക്കാം; സാനിറ്ററി നാപ്കിന് വില കുറയും

ഹാന്‍ഡ്ബാഗുകള്‍, ആഭരണപ്പെട്ടി, കരകൗശല വസ്തുക്കള്‍, പെയിന്റിങ്ങുകള്‍ക്കായി മരംകൊണ്ട് നിര്‍മിച്ച പെട്ടികള്‍, കൈകൊണ്ട് നിര്‍മിച്ച വിളക്കുകള്‍, അലങ്കാരത്തിനുള്ള ഗ്ലാസ് ഉത്പന്നങ്ങള്‍, മുളകൊണ്ടുള്ള തറനിര്‍മാണ വസ്തുക്കള്‍ എന്നിവയുടെ നികുതി 12% ആക്കി കുറച്ചു. കൂടാതെ ആയിരം രൂപ വരെയുള്ള ചെരുപ്പുകളുടെ ജിഎസ്ടി 5% ആക്കി. അതേസമയം സാനിറ്ററി നാപ്കിന്‍, മരത്തിലോ മാര്‍ബിളിലോ നിര്‍മിച്ച വിഗ്രഹങ്ങള്‍, അമൂല്യമായ കല്ലുകള്‍ പതിക്കാത്ത രാഖി, സംസ്‌കരിച്ച പാല്‍ എന്നിവയെ പൂർണമായും ജിഎസ്ടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button