ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ തീരുമാനം അറിയിച്ച് ശിവസേന. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ശിവസേന അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് നല്‍കിയിരുന്ന വിപ്പും ശിവസേന പിന്‍വലിച്ചിരുന്നു. ഇക്കാര്യത്തില്‍ വോട്ടെടുപ്പിന് മുന്‍പായി അവസാന തീരുമാനമെടുക്കുമെന്ന് ശിവസേന വ്യക്തമാക്കി.
അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് സംബന്ധിച്ച് വെള്ളിയാഴ്ച പത്തു മണിക്കു ശേഷം നിലാപാട് അറിയിക്കുമെന്നായിരുന്നു. ഉദ്ധവ് താക്കറെ അറിയിച്ചിട്ടുള്ളത്. എല്ലാ ശിവസേന എംപിമാരും ഡല്‍ഹിയില്‍ത്തന്നെ ഉണ്ടാവണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചിട്ടുള്ളതായി ശിവസേന വക്താവ് പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് വെള്ളിയാഴ്ച ലോക്സഭ പരിഗണിക്കുന്നത്. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. 534 അംഗ സഭയില്‍ 312 അംഗങ്ങളുടെ വ്യക്തമായ മുന്‍തൂക്കം ഭരണകക്ഷിയായ എന്‍.ഡി.എ.യ്ക്കുണ്ട്. 147 അംഗങ്ങളാണ് പ്രമേയത്തെ അനുകൂലിക്കുന്നത്. 76 അംഗങ്ങളുടെ നിലപാട് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്.
അതേസമയം അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര വര്‍ഷം പൂര്‍ത്തിയാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്.
Post Your Comments