India

രാഹുലിന്റെ പ്രസംഗത്തിലെ ‘ജൂംല’യുടെ അർത്ഥം തേടി ആളുകൾ

ബെംഗളൂരു: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുടനീളം കടന്നുവന്ന ഒരു വാക്കാണ് ‘ജൂംല സ്‌ട്രൈക്ക്’. ഇന്ന് ഗൂഗിളിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണിത്. ഇന്ത്യയിലെ യൂവാക്കള്‍ എല്ലാം മോദിയുടെ ജൂംല സ്‌ട്രൈക്കിന്റെ ഇരകളാണെന്നായിരുന്നു രാഹുലിന്റെ പരമാർശം. ജൂംല സ്‌ട്രൈക്കിന് മൂന്നു തലങ്ങളുണ്ടെന്നും അവ അമിതാവേശത്തിന്റേത്, ഞെട്ടല്‍, എട്ട് മണിക്കൂര്‍ നീളുന്ന പ്രസംഗങ്ങള്‍ എന്നിവയാണെന്നും രാഹുൽ പറയുകയുണ്ടായി.

Read Also: ഒരു അഡാർ കണ്ണിറുക്കൽ; അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു

കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വാക്കിന്റെ അര്‍ഥം തിരഞ്ഞത്. ഹിന്ദി/ ഉറുദു പ്രയോഗമാണ് ജൂംല. പാഴ്‌വാഗ്ദാനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അർത്ഥം വരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button