ന്യൂഡൽഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു. പ്രധാനമന്ത്രിക്ക് നേരെ അതിശക്തമായ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് അദ്ദേഹം മറുപടി കൊടുക്കുകയാണ്. രാഹുലിന്റെ പെരുമാറ്റം ബാലിശമെന്നും നിരുത്തരവാദിത്വ പരമായ ഒരു പ്രസ്താവന കൊണ്ട് രണ്ടു രാജ്യങ്ങൾക്കും വാർത്താക്കുറിപ്പ് പുറപ്പെടുവിക്കേണ്ടി വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരേ സമയം രണ്ട് രാഷ്ട്രങ്ങളെ ആക്രമിക്കുകയും കുട്ടികളുടേത് പോലെ അര്‍ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. നേരത്തെ ചൈനീസ് നേതാക്കളെ കണ്ടതായി നിങ്ങള്‍ പറഞ്ഞു പിന്നെ അത് നിഷേധിച്ചു പിന്നീട് മാധ്യമവാര്‍ത്ത വന്നപ്പോള്‍ കൂടിക്കാഴ്ച്ച നടന്നതായി സ്ഥിരീകരിച്ചു. ഈ കുട്ടിക്കളി ഇനിയും നിങ്ങള്‍ നടത്തുമോ? ഒരു തെളിവും ഇല്ലാതെ വെറുതെ വിളിച്ചു കൂവുകയാണ്. ഞങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ട്. ഒപ്പം 125 കോടി ജനങ്ങളുടെ ആശീര്‍വാദവും.
എല്ലാവര്‍ക്കും ഒപ്പം എല്ലാവര്‍ക്കും വികസനം എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. വോട്ട് ബാങ്കിന് വേണ്ടിയല്ല കഴിഞ്ഞ നാല് വര്‍ഷം ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത് സര്‍ക്കാരിനുള്ള പരീക്ഷയല്ല. ഇത് കോണ്‍ഗ്രസിനുള്ള പരീക്ഷയാണ്. ഇത് മോദിയെ നീക്കാന്‍ വേണ്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയമാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിനായി. മുന്‍സര്‍ക്കാരുകള്‍ക്ക് അതായില്ല. ഇതില്‍ ഭൂരിപക്ഷവും വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. ഏറെയും ദളിത്-ന്യൂനപക്ഷ മേഖലകളിലാണ്. എന്ത് കൊണ്ട് ഇത്രകാലവും ഇവരിലേക്ക് വികസനം എത്തിക്കാന്‍ ആയില്ല.
എന്തെന്നാല്‍ അതവരുടെ രാഷ്ട്രീയതാത്പര്യമായിരുന്നില്ല. പാവപ്പെട്ടവര്‍ക്ക് 9 സിലിന്‍ഡര്‍ നല്‍കണമോ 12 സിലിന്‍ഡര്‍ നല്‍കണമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു മുന്‍സര്‍ക്കാര്‍.അതേസമയം 2022 ആകുമ്പോഴേക്കും കര്‍ഷകരുടെവരുമാനം ഇരട്ടിയാക്കാനാണ് ഞങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല, പിന്നാക്ക ജാതിയില്‍ ദരിദ്ര കുടുംബത്തില്‍ പിറന്നവനാണ് ഞാന്‍, എനിക്ക് എങ്ങനെയാണ് പ്രഭുവായ അങ്ങയുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ ആവുക?പിന്നെ കണ്ണിലേക്ക് നോക്കുന്നത് കാര്യം: കണ്ണ് കൊണ്ടുള്ള കുറേ കളികള്‍ ഇന്ന് നാം ഇവിടെ കണ്ടല്ലോ.. മോദിയുടെ പ്രസംഗം തുടരുകയാണ്.
Post Your Comments