Latest NewsIndia

അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് വൈകിട്ട് ആറുമണിയ്ക്ക്

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. പ്രമേയാവതരണത്തിനു ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്കാണ് നടക്കുക. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടി.ഡി.പിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. കൂടതെ വിശ്വാസ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബിജു ജനതാദള്‍ സഭ ബഹിഷ്‌കരിച്ചു.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ബിജെപിക്ക് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ 3 മണിക്കൂര്‍ 33 മിനിറ്റ് സമയം ലഭിക്കും. കോണ്‍ഗ്രസിന് 38 മിനിറ്റ് മാത്രമാണ് ലഭിക്കുക. അംഗബലം അനുസരിച്ചാണ് സമയം അനുവദിച്ചിരിക്കുന്നത്. അവിശ്വാസ പ്രമേയത്തെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യനിര ഉണ്ടാക്കാനാള്ള അവസരമായാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്‌സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടി.ഡി.പി. അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button