ലണ്ടന്‍: ഭൂമിയുടെ യുഗങ്ങളിലേക്ക് ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെട്ട കാലഘട്ടത്തിന്റെ പേര് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേര് തന്നെയാണെന്നതാണ് വലിയ പ്രത്യേകത . 4200 വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രം തുടങ്ങുന്ന ഇൗ കാലഘട്ടത്തിന് ‘മേഘാലയന്‍ യുഗം’ എന്നാണ് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്.
മേഘാലയന്‍ യുഗത്തിലാണ് ലോകത്തുടനീളം കാര്‍ഷിക സമൂഹം വന്‍ പ്രളയവും തണുപ്പുമെല്ലാം ഏറ്റുവാങ്ങിയതതെന്നും ഇന്റര്‍നാഷനല്‍ യൂണിയന് ഒാഫ് ജിയോളജിക്കല്‍ സയന്‍സസ് പുറത്തുവിട്ടു. ഇൗജിപ്ത് മുതല്‍ ചൈന വരെയുള്ള പ്രാചീനകാര്‍ഷിക സംസ്കാരങ്ങളെ നാമാവശേഷമാക്കിയ കാലാവസ്ഥ വ്യതിയാനമാണ് ഇൗ യുഗത്തിന്റെ തുടക്കമായി കണക്കാക്കുന്നത്.
Read also: ശാപം വിലവയ്ക്കാതെ 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്ന് പുരാവസ്തു ഗവേഷകർ
ഭൂമിയുടെ ഏറ്റവും ഒടുവിലത്തെ കാലഘട്ടത്തെ കണ്ടെത്തി നിര്‍വചിക്കാനായി ലോകത്തുടനീളമുള്ള എക്കലുകളുടെ കൂട്ടത്തില്‍ മേഘാലയയിലെ ഗുഹയില്‍ നിന്നുള്ള ചുണ്ണാമ്പ് കല്പുറ്റും ഗവേഷകര്‍ ശേഖരിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും നീളവും ആഴവുമുള്ള 10 ഗുഹകളുടെ കൂട്ടത്തില്‍പ്പെട്ട ‘മൗംലുഹ്’ ഗുഹയില്‍ നിന്നുള്ള ചുണ്ണാമ്പ് പരിശോധിച്ചപ്പോള്‍ കാലഘട്ട മാറ്റത്തിന്റെ സമയത്ത് സംഭരിക്കപ്പെട്ട രാസവസ്തുക്കളുടെ സൂചനകള്‍ അതില്‍ കണ്ടിരുന്നു.
ഏറ്റവും ഒടുവിലത്തെ ഐസ് ഏജിന്റെ അവസാനത്തിലാണ് കാര്‍ഷിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ പുതിയ സമൂഹം വികാസം പ്രാപിച്ചത്. എന്നാല്‍, വന്‍ കാലവസ്ഥ വ്യതിയാനങ്ങള്‍ നാഗരികതകളുടെ തകര്‍ച്ചക്കും മനുഷ്യരുടെ പാലായനങ്ങള്‍ക്കും വഴിവെച്ചതായി ജിയോളജിക്കല്‍ സയന്‍സ് പറയുന്നു. ഇൗ ചരിത്രകാലഘട്ടത്തിന്റെ തെളിവുകള്‍ ഏഴു ഭൂഖണ്ഡങ്ങളില്‍ നിന്നും കണ്ടുകിട്ടിയിരുന്നു. ഇന്റര്‍നാഷനല്‍ കമീഷന് ഒാണ് സ്ട്രാറ്റജി അയച്ചുകൊടുത്ത ഇതുസംബന്ധിച്ച വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു മേഘാലയന്‍ ഗുഹയിലെ ചുണ്ണാമ്പ്
11,700 വര്‍ഷം മുമ്പ് ആരംഭിച്ച ‘ഹോളോസിന്‍ യുഗ’ത്തിലെ മൂന്ന് ഘട്ടങ്ങളില്‍ അവസാനത്തേതാണ് ‘മേഘാലയന്‍’ കാലം. ഗ്രീന്ലാന്ഡിയന് കാലഘട്ടം മുതല്‍ തുടങ്ങി 8300 വര്‍ഷം മുമ്പുള്ള നോര്ത്തിഗ്രിപ്പിയനിലൂടെ കടന്നുവന്ന് 4200 വര്‍ഷം മുമ്പ് തുടങ്ങിയ മേഘാലയന്‍ കാലഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളതെന്ന് ജിയോളജിക്കല്‍ സയന്‍സ് അധികൃതര്‍ പറയുന്നു.
Post Your Comments