ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യംവിടുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ നിയമം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും, രാജ്യംവിടുന്നതും തടയാനായി ലോക്സഭ പാസാക്കി. വ്യാഴാഴ്ച ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. ബില്‍ പാസാക്കുന്നതിന് മുന്നോടിയായി ലോക്സഭയില്‍ രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
വ്യവസായികളായ വിജയ് മല്യ, നീരവ് മോദി തുടങ്ങിയവര്‍ വന്‍തുകയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ശേഷം രാജ്യംവിട്ടത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തി നേരത്തെ രാജ്യംവിട്ടവരെ കൂടി ഈ നിയമത്തിന്റെ പരിധിയില്പ്പെടുത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
Also Read : ലോക്സഭയിലെ പരാജയത്തിനു രാജ്യസഭയില്‍ മറുപടി; പത്തില്‍ ഒമ്പതും ബിജെപിയ്ക്കൊപ്പം !
എന്നാല്‍ വിദേശത്തേക്ക് കടന്ന പ്രതികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് അറിയാമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പീയുഷ് ഗോയല്‍ തിരിച്ചടിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതിന് പുറമെ, ഇവരുടെ ബിനാമി സ്വത്തുക്കളും പിടിച്ചെടുക്കാന്‍ പുതിയ ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
Post Your Comments