രാജ്യ സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിരിക്കുകയാണ്. ഇടത് കോട്ടകളായ വടക്കന്‍ മേഖലകളില്‍ നിന്നും ഭരണം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യ സഭയിലെ മികച്ച വിജയം ബിജെപിയുടെ ശക്തി തെളിയിക്കുന്നതാണ്. നരേന്ദ്ര മോദി പ്രഭാവത്തില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയമാകുന്നതിന്റെ കാഴ്ചയാണ് ഇത്. ഒഴിവ് വന്ന 58 സീറ്റുകളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ പത്ത് സംസ്ഥാനങ്ങളിലെ 33 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പത്തില്‍ ഒമ്ബത് സീറ്റും ബിജെപി സ്വന്തമാക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എന്‍ഡിഎ 86, യുപിഎ 64, മറ്റുള്ളവര്‍ 89 എന്നിങ്ങനെയാണ് രാജ്യസഭയിലെ കക്ഷിനില.
ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഇടയ്ക്ക് നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി എല്ലാവരും ആഘോഷിച്ച ഒന്നായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലും ഉപ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയായിരുന്നു ബിജെപി ഏറ്റുവാങ്ങിയത്. നിത്യവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒരുമിച്ചത് ബിജെപിയ്ക്ക് വെല്ലുവിളിയാകുമെന്നു അഭിപ്രായം ഉണ്ടായിരുന്നു. എന്നാല്‍ 10 ദിവസത്തിന് ശേഷം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ തന്ത്രങ്ങളെ തൂത്തെറിഞ്ഞിരിക്കുകയാണ് ബിജെപി.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന 10 സീറ്റില്‍ ഒന്‍പതു സീറ്റും ബിജെപിയ്ക്ക് സ്വന്തം. ഇതോടെ സഖ്യത്തിനോട് മധുരപ്രതികാരം ചെയ്യാനും ബിജെപിക്ക് സാധിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പത്ത് രാജ്യസഭാ സീറ്റുകളില്‍ ഒമ്പത് സീറ്റുകളും ബിജെപി സ്വന്തമാക്കി. സമാജ് വാദി പാര്‍ട്ടിയുടേയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടേയും ഓരോ എംഎല്‍എമാര്‍ ബിജെപിയ്ക്ക് വോട്ടുമാറി ചെയ്തതും ഈ സഖ്യത്തിന് തിരിച്ചടിയായി. കേവലം ഒരു സീറ്റ് മാത്രമാണ് എസ്പി-ബിഎസ്പി സഖ്യത്തിന് സ്വന്തമാക്കാനായത്. അതേസമയം രാജ്യസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ സീറ്റ് നില വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ അഭിഷേക് മനു സിങ് വിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നാല് സ്ഥാനാര്‍ത്ഥികളുമാണ് വിജയിച്ചത്. കര്‍ണാകടത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച രാജീവ് ചന്ദ്രശേഖറും മഹാരാഷ്ട്രയില്‍ നിന്ന് മത്സരിച്ച ബിജെപി നേതാവ് വി മുരളീധരനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തെലങ്കാനയില്‍ മൂന്ന് സീറ്റുകളിലും തെലങ്കാന രാഷ്ട്രസമിതിയാണ് വിജയിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റുകളും ലഭിച്ചു.
രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്പി. പണവും അധികാരവും ഉപയോഗിച്ചാണ് ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നാണ് മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്രയുടെ ആരോപണം. ബിഎസ്പിയുടേയും എസ്പിയുടേയും ഓരോ എംഎല്‍എമാര്‍ കേസില്‍പ്പെട്ട് ജയലിലായതിനാല്‍ ഇരുവര്‍ക്കും വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഇരുവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇടങ്കോലിടുകയാണെന്ന് ബിഎസ്പി നേതാവ് ആരോപിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കുന്നതിന് വേണ്ടി അത്തരം പ്രവര്‍ത്തികളികള്‍ സ്വീകരിക്കുന്നവരല്ല തങ്ങളെന്നും ബിജെപിക്കാര്‍ പറയുന്നു. ബിജെപിയുടെ ഈ ഉജ്ജ്വല വിജയത്തിന് പിന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ തന്ത്രങ്ങളാണ്. നേരത്തെ യോഗിയുടെ തന്ത്രങ്ങള്‍ പാളിയ സ്ഥലത്താണ് അമിത് ഷാ നേരിട്ട് ഇടപെട്ട് പാര്‍ട്ടിയെ മുന്നോട്ടുനയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കായി പ്രത്യേക വോട്ടിങ് പരിശീലനം വരെ അമിത് ഷാ നടത്തിയിരുന്നു. എസ്പി-ബിഎസ്പി സഖ്യത്തിന് ജയാ ബച്ചനെ മാത്രമാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇവര്‍ മാത്രം പോര ബിജെപി പരാജയപ്പെടുത്താനെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.
രാഷ്ട്രീയ തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പില്‍ വേണ്ടതെന്ന് ബിജെപിയുടെ ജയം തെളിയിക്കുന്നു. ബുദ്ധിമാന്‍ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നായിരുന്നു വിജയത്തിന് ശേഷം യോഗിയുടെ പരാമര്‍ശം. കൂറുമാറി വോട്ടുചെയ്ത എംഎല്‍എ നിതിന്‍ അഗര്‍വാള്‍ താന്‍ മഹാരാജാവ് യോഗിക്കൊപ്പമാണെന്നു പ്രഖ്യാപിച്ചത് സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ഞെട്ടിപ്പിച്ചു. യോഗിയെ മുന്നില്‍ നിര്‍ത്തി അമിത് ഷാ പട നയിച്ചു എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
Post Your Comments